കോക്കല്ലൂരില്‍ വെച്ച് നടന്ന ബൈക്കപകടത്തില്‍ ഇന്ന് രാവിലെ മരിച്ച  അഖിലിന്റെ ഭാര്യ വിഷ്ണുപ്രിയയും വിടപറഞ്ഞു:-

 

14.06.2023


താമരശ്ശേരി:

ബൈക്കപകടത്തില്‍ മരിച്ച താമരശ്ശേരി കോരങ്ങാട് സ്വദേശിയായ അഖിലിന്റെ   ഭാര്യ വിഷ്ണുപ്രിയ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ അഖില്‍ മരണത്തിന് കീഴടങ്ങി. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് രാത്രി ഒന്‍പതരയോടെ വിഷ്ണുപ്രിയയും മരണത്തിന് കീഴടങ്ങിയത്.