കടുവാകുന്ന് കമലാക്ഷിയെ രക്ഷപ്പെടുത്തി :-
താമരശ്ശേരി :- കട്ടിപ്പാറ പഞ്ചായത്തിലെ ചെമ്പ്ര കുണ്ട എന്ന സ്ഥലത്ത് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ട കാണുന്നില്ലെന്ന വിവരം ലഭിക്കുകയും രാത്രി 12 മണിക്ക് ഫയർ സ്റ്റേഷനിൽ ലഭിക്കുകയും നിലയത്തിൽ നിന്ന് സേന സംഭവ സ്ഥലത്ത് എത്തി മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിറ്റെ ദിവസം രാവിലെ വീണ്ടും തിരച്ചിൽ നടത്തിയതിൽ ഏകദേശം 200 മീറ്റർ താഴെ ഒരു പാറയിൽ പിടിച്ചിരിക്കുന്ന നിലയിൽ സ്ത്രീയെ കണ്ടെത്തി. ഒരു രാത്രി മുഴുവൻ വളളിയിൽ പിടിച്ചു തൂങ്ങി പുഴയിലെ ഒഴുക്കിനെ അതിജീവിച്ച കമലാക്ഷിയെ സേനാംഗങ്ങൾ സാഹസികമായി അവിടെയെത്തി രക്ഷപടുത്തി. കമലാക്ഷി (70 ), കടുവാകുന്ന് എന്നവരാണ് 13 മണി മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു കയറിയത് , ,നരിക്കുനി ഫയർ സ്റ്റേഷനിലെ ജാഫർ സാദിഖ്,
(സ്റ്റേഷൻ ഭാഫീസർ ), ഗണേശൻ ( SFRO), FRO മാരായ റാഷിദ് TC, അരുൺ MV, മുഹമ്മദ് ഷാഫി, FRO D സജിത്, HG പ്രിയദർശൻ , കേരളൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ,


0 അഭിപ്രായങ്ങള്‍