കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നരിക്കുനി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. കേരളവ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് യോഗം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് നൗഷാദ് അലി. പി.കെ. അദ്ധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി അവാർഡ് ദാനം നിർവഹിച്ചു. മുഴുവൻ നിയമങ്ങളും പാലിച്ചു വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിലുള്ള തെരുവ് കച്ചവടം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക,ജനങ്ങൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ നന്മണ്ട റോഡിൽപള്ള്യാറകോട്ടക്കു മുൻവശത്തുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും യോഗം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി മുർത്താസ് ഫസൽ അലി, സത്യൻ പി.കെ,മുഹമ്മദ് കെ.പി, ബേബി. ഇ.കെ, അബ്ദുൽ അസീസ് കെ.പി , സിദ്ദീഖ്. വി, ജാബിർ. കെ , ഉഷാ ഭായ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതവും സെക്രട്ടറി ഫാസിൽ ഷിബു നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍