നരിക്കുനിയിൽ അന്യസംസ്ഥാന തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി -
15.07.2023 .
നരിക്കുനി: -നരിക്കുനിയിൽ അന്യസംസ്ഥാന തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പാറന്നൂർ പെട്രോൾ പമ്പിന മുൻവശത്തുള്ള വാടകവീട്ടിലാണ് സംഭവം നടന്നത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് പ്രസ്തുത വീട്ടിൽ താമസിച്ചിരുന്നത്. അതിൽ അനികുല്‍ ഇസ്ലാം (31) എന്ന വെസ്റ്റ് ബംഗാള്‍ മാള്‍ഡ സ്വദേശിയാണ് ആത്മഹത്യ ചെയ്തത് .ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയതാണ്.
കാക്കൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ നടപടികൾ പൂർത്തിയാക്കി.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ,പോസ്റ്റ് മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോവും ,

0 അഭിപ്രായങ്ങള്‍