അക്ഷയ കേന്ദ്രങ്ങളില്‍ ഇനിമുതല്‍ അധിക ചാർജ് വാങ്ങില്ല , സര്‍ക്കാര്‍ നിരക്ക് മാത്രം;
നരിക്കുനി:അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് ഇനിമുതല്‍ അധിക ചാർജ് വാങ്ങില്ല ,സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് സംസ്ഥാന അക്ഷയ ഡയറക്ടര്‍ അനു കുമാരി അറിയിച്ചു.
എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം ബോർഡ് പ്രദര്‍ശിപ്പിക്കണം, എല്ലാ സേവനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്ക് രസീത് നിര്‍ബന്ധമായും നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം വിവരം പൊതുജനങ്ങള്‍ക്ക് ജില്ലാ സംസ്ഥാന ഓഫീസുകളെയോ, സംസ്ഥാന സര്‍ക്കാറിന്റെ സിറ്റിസണ്‍ കോള്‍ സെന്റര്‍ലോ അറിയിക്കാം.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അതത് ജില്ലകളിലെ അക്ഷയ ജില്ലാ ഓഫീസിലോ ,സംസ്ഥാന ഓഫീസിലോ നല്‍കാമെന്നും അനു കുമാരി പറഞ്ഞു. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക,ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റം എന്നിവ ഉപഭോക്താക്കള്‍ക്ക് 0471 155300, 0471 2525444 എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കുകയോ aspo.akshaya@kerala.gov.in എന്ന വിലാസത്തില്‍ മെയില്‍ അയക്കുകയോ ചെയ്യാം.


0 അഭിപ്രായങ്ങള്‍