കേരള വികലാംഗ അസോസിയേഷന്റെ ജില്ലാ കമ്മറ്റി ധർണ
നരിക്കുനി പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് രണ്ടാം നിലയിലും മൂന്നാം നിലയിലുമാണ്. അവിടെ ഭിന്ന ശേഷിക്കാർക്കും പ്രായമുള്ളവർക്കും സ്റ്റെപ്പുകൾ കയറി മുകളിലെത്താൻ വളരെ ബുദ്ധിമുട്ടാണ് വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന കൈകാലുകൾ സ്വാധീനക്കുറവുള്ളവരെ എടുത്തു കൊണ്ടാണ് മുകളിൽ എത്തിക്കുന്നത്. കൂടാതെ ആ ഓഫീസിലെ നാലു ഭിന്നശേഷി ജീവനക്കാരും വളരെ പ്രയാസപ്പെട്ടാണ് മുകളിൽ എത്തുന്നത്. അവിടെ ലിഫ്റ്റ് ഏർപ്പെടുത്തണം എന്നു ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ നടത്തുന്നത്. മടവൂർ സൈനുദ്ധീന്റെ ആദ്യക്ഷതയിൽ ചേർന്ന ധർണ യിൽ നൗഷാദ് തെക്കയിൽ ഉത്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് RC മുഹമ്മദ്, അഷ്‌റഫ് വള്ളിയാട്, സലാം രാംപൊയിൽ, മുനീർ പുതുക്കിടി, സന്തോഷ് വട്ടോളി, അഷ്‌റഫ് വട്ടോളി, അനിൽ നരിക്കുനി, ആമിന പുല്ലാളൂർ, ബാബു മുട്ടാഞ്ചേരി, പ്രേമൻ സംസാരിച്ചു.
മറ്റു ആവശ്യങ്ങൾ
1:ജല ജീവൻ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൗജന്യ കുടിവെള്ള പൈപ്പുകൾ നൽകുക
2:ഭിന്ന ശേഷിക്കാരുടെ വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കുക
3:ലൈഫ് പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് വീട് നിർമിച്ചു നൽകുക


0 അഭിപ്രായങ്ങള്‍