നരിക്കുനി ഗ്രാമപഞ്ചായത്ത് മെമ്പർ തലപ്പൊയിൽ ടിപി അബ്ദുൽ മജീദിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം -
നരിക്കുനി: -നരിക്കുനി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ടിപി അബ്ദുൽ മജീദിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം . പരിക്കേറ്റ ടി പി അബ്ദുൽ മജീദിനെ നരിക്കുനി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറശ്ശേരി മുക്ക് പന്നിവെട്ടും പിലാക്കിൽ രണ്ട് വീട്ടുകാർ തമ്മിൽ അതിർത്തി പ്രശ്നം നടക്കുന്നുണ്ട് എന്നറിഞ്ഞ് അവിടേക്ക് പോവുകയായിരുന്ന വാർഡ് മെമ്പർ ടി പി അബ്ദുൽ മജീദിനെ സംഭവസ്ഥലത്ത് എത്തുന്നതിന് 500 മീറ്റർ മുമ്പേ പറശ്ശേരി മുക്ക് മെയിൻ റോഡിൽ വെച്ച് പന്നിവെട്ടും പിലാക്കിൽ അഷറഫ് അദ്ദേഹത്തിൻ്റെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമം നടത്തി.ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഇദ്ദേഹം വാഹനം എടുത്ത് രക്ഷപ്പെട്ടു.പരിക്കേറ്റ വാർഡ് മെമ്പറെ നരിക്കുനി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

0 അഭിപ്രായങ്ങള്‍