പനയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം


:22.09.2023


നരിക്കുനി: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് പുതിയേടത്ത്  കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്,

 വ്യാഴം രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.


ഭാര്യ: സൗമ്യ,


മക്കൾ: അമൽജിത്ത്, അവന്ദിക,


അച്ചൻ: പരേതനായ ചെക്കിണി,

അമ്മ: കമലം,

സഹോദരങ്ങൾ: അരുൺ ജിത്ത്, അജിത്ത്.