നരിക്കുനിയിൽ തെരുവുനായകൾക്ക് പേ  :-


25/09/2023


നരിക്കുനി: നരിക്കുനിയിൽ തെരുവുനായയുടെ ആക്രമത്തിൽ എകരൂൽ സ്വദേശിക്ക് കടിയേറ്റു. പിന്നീട് മെയിൻറോഡിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി. പേവിഷബാധ സ്ഥിരീകരിച്ചു ,. തിങ്കളാഴ്ച വൈകീട്ട് 6.45 ഓടെയാണ് ആളുകൾക്ക് നേരെ തെരുവ് നായയുടെ ആക്രമം. 

ഓട്ടോ ഡ്രൈവർമാരും നാട്ടുകാരുമാണ് നായയുടെ അക്രമത്തിൽ നിന്നും ആളുകളെ രക്ഷിച്ചത്. നരിക്കുനി സ്റ്റാൻഡിൽ നിന്നും നായയുടെ ആക്രമത്തിൽ പരിക്കേറ്റ എകരൂൽ സ്വദേശിയെ താമരശ്ശേരി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

,കഴിഞ്ഞ ദിവസം നരിക്കുനി പഞ്ചായത്തിലെ കാവും പൊയിൽ ,കാരു .കുളങ്ങര ,മൂർഖൻകുണ്ട് ,വട്ടപ്പാറപ്പൊയിൽ പ്രദേശങ്ങളിലായി പത്തോളം പേരെ തെരുവ് നായ ആക്രമിച്ചിരുന്നു ,കൂടാതെ 4 പശുക്കളെയും ,ആറ് ആടുകളെയും കടിച്ചിരുന്നു ,ഇപ്പോൾ പരിശോധിച്ച രണ്ട് തെരുവ് നായകൾക്കും പേ വിഷ ബാധയുള്ളതായി തെളിഞ്ഞിരിക്കയാണ് .ഇതോടെ ജനങ്ങൾ ഭീതിയിലാണ് ,