ഇന്ന് ശ്രീകൃഷ്ണ ജയന്തി; സംസ്ഥാന വ്യാപകമായി  രണ്ടരലക്ഷം കുഞ്ഞി കൃഷ്ണന്മാർ ശോഭായാത്രയിൽ അണി നിരക്കും :-


 06-09-2023


തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തിയായ ഇന്ന് കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും, ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും.


 'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും" എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്.