കൊടുവള്ളിയിൽ നവകേരള സദസ്സിൽ പരാതി നൽകാൻ അറിയേണ്ടതെന്തെല്ലാം :-
നരിക്കുനി : കൊടുവള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നവംബർ 26 ഞായറാഴ്ച കൊടുവള്ളി KMO ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഉച്ചക്ക് 2 മണിയ്ക്ക് നടക്കുകയാണ്.
ഈയൊരു പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പരാതി നൽകാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ താഴെ പറയുന്നു.
1. പരാതികൾ സ്വീകരിയ്ക്കാനായി 18 കൗണ്ടറുകൾ സജ്ജീകരിയ്ക്കുന്നുണ്ട്.
ഇവയിൽ സ്ത്രീകൾക്കും, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും പരാതികൾ സമർപ്പിയ്ക്കുവാൻ പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്.
2. പരാതികൾ 11 മണി മുതൽ മേൽപ്പറഞ്ഞ കൗണ്ടറുകളിലൂടെ സ്വീകരിയ്ക്കുന്നതാണ്.
പരാതികൾ സ്വീകരിച്ച ശേഷം കൈപ്പറ്റ് രസീത് നൽകുന്നതാണ്.
3. പരാതിയുമായി എത്തുന്നവർ ആദ്യം രെജിസ്ട്രേഷൻ എടുത്ത് ടോക്കൺ കൈപ്പറ്റേണ്ടതാണ്.
അതിനു ശേഷം കൗണ്ടറുകളിൽ പരാതി സമർപ്പിയ്ക്കാം.
4. പരാതിക്കാർക്ക് ബഹു. കേരള മുഖ്യമന്ത്രിയെ അഭിസംബോധന/അഡ്രസ് ചെയ്തുകൊണ്ട് പരാതി സമർപ്പിയ്ക്കാം.
പരാതിയിൽ ഉന്നയിച്ച വിഷയത്തിൽ പരിശോധന നടത്തി ബന്ധപ്പെട്ട വകുപ്പുകളിലേയ്ക്ക് അവ കൈമാറുന്നതായിരിക്കും.
5. ജില്ലാതല ഉദ്യോഗസ്ഥരാണ് പരാതികൾ കൈപ്പറ്റുക.
ഇവ തീർപ്പാക്കി വിശദമായ മറുപടിയോടെ രണ്ടാഴ്ചയ്ക്കകം പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാലാഴ്ചയ്ക്കകം തീർപ്പാക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകുകയും ചെയ്യും.
സംസ്ഥാനതലത്തിൽ തീർപ്പാക്കേണ്ട മറുപടികൾ 45 ദിവസങ്ങൾക്കകം പരിഹരിയ്ക്കുകയും പരാതിയ്ക്കുള്ള മറുപടികൾ തപാൽ വഴി നൽകുകയും ചെയ്യും.
നിലവിൽ കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഈ സമയപരിധി ബാധകമാവുന്നതല്ല.
6. പരാതി സമർപ്പിക്കുന്ന വ്യക്തികൾ അവരുടെ പേര്, വിലാസം എന്നിവയോടൊപ്പം മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൂടി നൽകേണ്ടതാണ്.
കൊടുവള്ളിയിൽ വെച്ച് നടക്കുന്ന നവകേരള സദസ്സിലെ പരാതികൾ സമർപ്പിക്കാനുള്ള അവസരം ആവശ്യമുള്ളവർ കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം നടത്തി :-
നവ കേരള സദസിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കി.
കോഴിക്കോട്: കുസാറ്റിലുണ്ടായ ദാരുണ അപകടത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു,
നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോടാണ്. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു യോഗം.
ദുഃഖസൂചകമായി 26/11/23 ഞായറാഴ്ച നവ കേരള സദസുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി. യോഗത്തില്‍ മരിച്ച വിദ്യര്‍ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കളമശ്ശേരിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരും ഉടൻ എത്തും. ഇരുവര്‍ക്കുമാണ് ഏകോപന ചുമതല. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ ഏകോപനമുണ്ടാക്കും.


0 അഭിപ്രായങ്ങള്‍