കൊടുവള്ളി ഉപജില്ലസ്കൂൾ കലോത്സവം : ഊട്ടുപുര ഉണർന്നു.
നരിക്കുനി : കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവ ഊട്ടുപുരയുടെ പാൽകാച്ചൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. നവം: 18, 20 , 21. 22 തിയ്യതികളിൽ നരിക്കു നി ഗവ. : ഹയർ സെക്കണ്ടറി സ്കൂൾ കേന്ദ്രമായി നരിക്കുനിയിലെ വി വിവിധ വേദികളിലാണ് കലോത്സവം അരങ്ങേറുന്നത് . നാല് ദിവസങ്ങളിലായി പതിനേഴായിരം കുട്ടികൾക്ക് വിഭവ സമുദ്ധമായ ഭക്ഷണം നൽകുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ഭക്ഷണ കമ്മറ്റി ചെയർമാൻ ടി.കെ. സുനിൽകുമാർ കൺവീനർ ടി. അബ്ദുൽ സലാം മാസ്റ്റർ എന്നിവർ അറിയിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.കെ.സലിം, ഉമ്മുസൽമ കുമ്പളത്ത്, കോ ഓഡിനേഷൻ കമ്മറ്റി ചെയർമാൻ പി.എം. ശ്രീജിത്ത് കൺവീനർ ടി.സുനിൽകുമാർ . കെ.വിജിത്ത്കുമാർ. . കെ.ബാലഗോപാലൻ . ടി.പി.അബ്ദുൽ ബഷീർ. . ജിലേഷ് മാസ്റ്റർ . വി.കെ. സുബൈർ . ഷൈജു കൊന്നാടി എന്നിവർ സംബന്ധിച്ചു


0 അഭിപ്രായങ്ങള്‍