നരിക്കുനിക്കാർക്ക് ഒരു പൊൻതൂവൽ കൂടി :-

നരിക്കുനി: -. 108 ആംബുലൻസ് സർവീസ് ഇനി നരിക്കുനി ഗവൺമെന്റ് ഹോസ്പിറ്റലിൽ.  ആംബുലൻസ് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ്. ആംബുലൻസിൽ ഒരു ഡ്രൈവറും, ഒരു നേഴ്സും ഉണ്ടാവും.  ആംബുലൻസിന്റെ സർവീസ് തികച്ചും സൗജന്യമാണ്. ആംബുലൻസ് ലഭിക്കാനായി108 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.  ,ആംബുലൻസ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു ,കുനിയിൽ സർ ജാസ് അധ്യക്ഷനായിരുന്നു ,ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ ,പഞ്ചായത്ത് മെമ്പർമാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു ,മെഡിക്കൽ ഓഫീസർ പ്രീത സ്വാഗതവും ,കെ കെ മിഥി ലേഷ് നന്ദിയും പറഞ്ഞു ,

ഫോട്ടോ:- നരിക്കുനി ഗവ: ആശുപത്രിയിലേക്ക് അനുവദിച്ച 108 ആംബുലൻസ് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു ,