ശിഹാബ് തങ്ങളുടെ ഡോക്യൂമന്ററി കാലത്തിനൊപ്പം സംവദിക്കുന്നു. 

ഡോ: അബ്ദുസ്സലാം 


നരിക്കുനി 




 ശിഹാബ് തങ്ങളുടെ ജീവിതം ഡോക്യൂമന്ററിയായി കാലത്തിനൊപ്പം ഇപ്പോഴും സംവദിച്ചു കൊണ്ടേയിരിക്കുന്നു എന്നും ധന്യമായ തങ്ങളുടെ ജീവിത യാത്ര അടയാൾപ്പെടുത്തിയതിന് ലഭിച്ച ഈ ഉപഹാരം മുസ്ലിം ലീഗിന്റെ പ്രാദേശിക ചരിത്രങ്ങൾ പറയുന്ന പുതിയ ഡോക്യൂനെന്ററി പ്രവർത്തങ്ങൾക്ക് ഉർജ്ജം തരുന്നതാണെന്നും ഖത്തർ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി നൽകിയ ഉപഹാരം ഏറ്റു വാങ്ങികൊണ്ട് ഡോ. അബ്ദുസ്സലാം പറഞ്ഞു.

ഉപഹാരം മണ്ഡലം ജനറൽ സെക്രട്ടറി സുഹൈൽ എളേറ്റിൽ കൈമാറി. 


പി സി മജീദിന്റെ അധ്യക്ഷതയിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അസീസ്‌ നരിക്കുനി ഉൽഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യുമായ ഷറഫുന്നിസ ടീച്ചർ, പി വി  ബഷീർ വാവാട്, മണ്ണാങ്ങര അബ്ദുൽ റഹ്മാൻ, വാർഡ് മെമ്പർ VP അഷ്‌റഫ് , മുഹ്‌സിൻ നരിക്കുനി ,ഷാജഹാൻ ഓമശ്ശേരി,

സിദ്ധീഖ് മലബാരി ,

 അബ്ദുൽ ഫത്താഹ് vp , അബ്ദുൽ അസീസ് ഫൈസി 

എന്നിവർ സംസാരിച്ചു 


ജൂഫൈൽ കോട്ടക്കാ വയൽ നന്ദി പറഞ്ഞു