ചരമം:-

10/12/2023


സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിയുടെ മാതാവ് നിര്യാതയായി:-


നരിക്കുനി: പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ഭാര്യയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ മാതാവുമായ നഫീസ ഹജ്ജുമ്മ (97) നിര്യാതയായി.


 മക്കള്‍: സി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, സി അബ്ദുല്ലത്തീഫ് ഫൈസി (കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി), ആയിശക്കുട്ടി ഹജുമ്മ, റുഖിയ്യ. മരുമക്കള്‍: ആലി മുസ്ലിയാര്‍ എളേറ്റില്‍ (കൊയിലാണ്ടി ഖല്‍ഫാന്‍), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ കത്തറമ്മല്‍, മാമൂന (കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍), റംല, റുഖിയ.


മയ്യത്ത് നമസ്കാരം 11/12/23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും.