തദ്ദേശ ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട്ട് നാലിടത്ത് യു.ഡി.എഫിന് നേട്ടം :- 13.12.2023 കോഴിക്കോട് ജില്ലയില്‍ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യു.ഡി.എഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല. വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയല്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. വാണിമേല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡ് കോടിയുറ യു.ഡി.എഫ് നിലനിര്‍ത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ അനസ് നങ്ങാണ്ടിയില്‍ വിജയിച്ചു. കോണ്‍ഗ്രസ് നേതാവാണ് അനസ്. . മാവൂര്‍ പഞ്ചായത്തിലെ 13 ആം വാര്‍ഡ് പാറമ്മല്‍ യു.ഡി.എഫ് നിലനിര്‍ത്തി,*📡പുല്ലാളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി . മടവൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ സിറാജ് ചെറുവലത്താണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് മെമ്പര്‍ കെ ജുറൈജിന്റെ നിര്യാണത്തെതുടര്‍ന്നാണ് പുല്ലാളൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 234 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു കയറിയത്. സിറാജ് ചെറുവലത്ത് 610 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അബ്ബാസ് ഒ കെ 376 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാര്‍ഥി വാസുദേവന് 34 വോട്ടുകളും സ്വതന്ത്രരായി മത്സരിച്ച അബ്ബാസ് , അബ്ബാസ് പി എന്നിവര്‍ യഥാക്രമം 8, 4 എന്നിങ്ങനെയും വോട്ടുകൾ നേടി ,