വിദ്യാഭ്യാസ രംഗത്തെ ആക്ഷേപിച്ച ഡയറക്ടറെ നീക്കണം. മാനേജേഴ്സ് അസോസിയേഷൻ ➖➖➖➖➖➖➖➖➖➖ കോഴിക്കോട് : പൊതു വിദ്യാഭ്യാസ രംഗത്തേയും വിദ്യാർത്ഥി, അദ്ധ്യാപക സമൂഹത്തേയും അടക്കം അക്ഷേപിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറെ തത്സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സ്പെഷ്യൽ കൺവൻഷൻ (മാനേജേഴ്സ് മീറ്റ് ) ആവശ്യപ്പെട്ടു.നീതി ആയോഗിന്റെ കണക്ക് പ്രകാരം നക്ഷത്ര പദവി ലഭിച്ച കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയാകെയും വിദ്യാർത്ഥികളെയും കുഴപ്പമാണെ വരുത്താൻ നടത്തിയ ഗൂഡാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകും. ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ സംഘടിപ്പിക്കാനും സബ്ജില്ലാ പര്യടനം നടത്താനും തീരുമാനിച്ചു . ഡിസംബർ 14 അവകാശപത്രികാ ദിനമായി ആചരിക്കും. അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പൂമംഗലം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി പി രാജീവൻ കച്ചേരി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ അൻവർ , ഡോ.നിഷ , ജില്ലാ ട്രഷറർ സബീലുദീൻ ,ബാബു സർവോത്തമൻ , അഭിലാഷ് ഇരിങ്ങല്ലൂർ ,പി ഡി ഹുസ്സൈൻ കുട്ടി ഹാജി ,അബ്ദുല്ല മേലടി ,രാജീവൻ മാസ്റ്റർ , ഹനീഫ , രാജേഷ് ,വി എം നാണു തുടങ്ങിയവർ സംസാരിച്ചു. *ഫോട്ടോ: എയ്ഡഡ് സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജില്ലാ മാനേജേഴ്സ് മീറ്റ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു*