എൽ ഇ ഡി ബൾബുകൾ സൗജന്യമായി നൽകുന്നു :-

നരിക്കുനി: കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിലെ ഉപഭോക്താക്കൾക്ക് ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യമായി എൽ ഇ ഡി ബൾബുകൾ നൽകുന്നു ,സർക്കാർ ഓഫീസുകൾ ,സ്ക്കൂളുകൾ, അംഗനവാടികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ഒരു വർഷം ഗ്യാരണ്ടിയുള്ള ബൾബുകൾ സൗജന്യമായി നൽകുന്നത് ,ഡിസംബർ 14 ,15 തിയ്യതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ബില്ലും ,ഓ ഫീസ് അധികാരിയുടെ സമ്മതപത്രവുമായി വന്നാൽ ബൾബുകൾ കൈപ്പറ്റാമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ മധു അറിയിച്ചു ,