ഇരു വൃക്കകളും തകരാറിലായ അഖിന ചികിത്സാ സഹായം തേടുന്നു


കാക്കൂർ: കാക്കൂർ ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ മാക്കൂട്ടത്തിൽ വാസുവിൻ്റെ 25 വയസ്സുള്ള അഖിന (wl 0 പൊങ്ങി ലോടി അരുൺ, പാവയിൽ, തലക്കുളത്തൂർ) ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു

അഖിന ഇപ്പോൾ രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു മാസം മാത്രം പ്രായമായ ഇരട്ട കുഞ്ഞുങ്ങളുടെ മാതാവു കൂടിയാണ്. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നതാണ് ഡോക്ടറുടെ അഭിപ്രായം.ഇതിൻ്റെ ഭാരിച്ച തുക കൂലിപ്പണിക്കാരായ പിതാവിനും ഭർത്താവിനും താങ്ങാൻ കഴിയുന്നതല്ല. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരികയാണ്.ഇതിന് തന്നെ ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നു. വൃക്ക മാറ്റിവെക്കലിനും തുടർചികിത്സക്കമായി 25 ലക്ഷം ചെലവു പ്രതീക്ഷിക്കുന്നു 

          ആയതിനാൽ കാക്കൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ടീയ പ്രവർത്തകർ ഒത്തുകൂടി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ചെയർമാനും എം.പി.ജനാർദനൻ കൺവീനും എ.പി.ശശീന്ദ്രൻ ഖജാൻജിയുമാണ്. കാക്കൂർ ഗ്രാമീണ ബാങ്കിൽ എക്കൗണ്ട് തുടങ്ങിയിരിക്കുന്നു 

എക്കൗണ്ട് നമ്പർ 

40178101083204

IFSC: KLGB0040178

ഗൂഗിൾ പേ നമ്പർ: 7907384400