ഊർജ്ജ സംരക്ഷണ ക്ലാസും ,ബൾബ് വിതരണവും ഉൽഘാടനം ചെയ്തു :-

നരിക്കുനി: -ഊർജ്ജ സംരക്ഷണം ,ജീവ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി നരിക്കുനി കെ എസ് ഇ ബി ഓഫീസിന് കീഴിൽ   ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം നടത്തി ,നരിക്കുനി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഊർജ്ജ സംരക്ഷണ ക്ലാസും , എൽ ഇ ഡി ബൾബ് വിതരണവും നടത്തി ,അസിസ്റ്റൻ്റ് എഞ്ചിനീയർ സി പി മധു  ഉൽഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,സബ് എഞ്ചിനീയർ ടി പി അബ്ദുൾ റഷീദ് ,ആർ എം അബ്ദുൾ നാസർ തുടങ്ങിയവർ സംസാരിച്ചു , തൊഴിലുറപ്പ് തൊഴിലാളികളായ ഗീത എ വി സ്വാഗതവും ,സ്വപ്ന  വി കെ നന്ദിയും പറഞ്ഞു ,

ഫോട്ടോ :- നരിക്കുനി കെ എസ് ഇ ബി ക്ക് കീഴിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് നടത്തിയ ക്ലാസ് അസിസ്റ്റൻറ് എഞ്ചിനീയർ സി പി മധു ഉൽഘാടനം ചെയ്യുന്നു ,