ചോദ്യം എന്ന നാടകം അരങ്ങേറി: -

മടവൂർ :-" പുത്തൻ ഇന്ത്യ പണിയുവാൻ . ശാസ്ത്ര ബോധം വളരണം" എന്ന മുദ്രാവാക്യവുമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുവള്ളി മേഖല സംഘടിപ്പിച്ച ഗ്രാമ ശാസ്ത്ര ജാഥ താമരശ്ശേരിയിൽ സലാം വട്ടോളി ഉത്ഘാടനം ചെയ്തു ,മാനിപുരം, കൊടുവള്ളി, മുത്തമ്പലം, കച്ചേരി മുക്ക്. മടവൂർ മുക്ക്. എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മടവൂർ പഞ്ചായത്തിലെ വെള്ളാരം കണ്ടി താഴത്ത് സമാപിച്ചു. സമാപനത്തിൽ പരിഷത്ത് മുൻസംസ്ഥാന സെക്രട്ടറി കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി വിനോദ് മാസ്റ്റർ. ജോ: സെക്രട്ടറിമാരായ ഹരിഷ് ഹർഷ , ബിജു ചേളന്നൂർ, ശശീന്ദ്രൻ പുതുപ്പാടി. എന്നിവരും സംസാരിച്ചു ,എല്ലാ കേന്ദ്രങ്ങളിലും ജിനോ ജോസഫിന്റെ " ചോദ്യം " എന്ന നാടകം അരങ്ങേറി . പ്രജിത്ത്കുമാർ . മടവൂർ , പ്രവീൺ മടവൂർ ജസ്റ്റിഷ കൊടുവള്ളി, നാൻസി ബാബു കൊടുവള്ളി, രാജേഷ് കൊടുവള്ളി എന്നിവർ ചേർന്ന് നാടകം അവതരിപ്പിച്ചു. സുജിത് വിസ്മയ , വിനോദ് കൊടുവള്ളി എന്നിവർ നേതൃത്വം നൽകി ,

ഫോട്ടോ :-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുവള്ളി മേഖല സംഘടിപ്പിച്ച ഗ്രാമ ശാസ്ത്ര ജാഥയിൽ ചോദ്യം എന്ന നാടകം മടവൂർ വെള്ളാരം കണ്ടി താഴത്ത് അവതരിപ്പിക്കുന്നു ,