മടവൂരിൽ നിന്നും ദേശീയ സ്‌കൂൾ ഷൂട്ടിംഗിൽ മത്സരിക്കാൻ അഫ്രീദ് കെ ബഷീർ 

➖➖➖➖➖➖➖➖➖➖➖

മടവൂർ : ഗ്രാമീണ മേഖലക്ക്  അഭിമാനമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ  പ്ലസ് ടു വിദ്യാർഥി അഫ്രീദ് കെ ബഷീർ  ദേശീയ സ്‌കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്ര തിനിധീകരിച്ച് മത്സരിക്കുന്നു. ഭോപ്പാലിൽ വെച്ചു നടക്കുന്ന പീപ്പ് സൈറ്റ്  എയർ റൈഫിൾ വിഭാഗത്തിലാണ് അഫ്രീദ്  കേരളത്തിനായി മാറ്റുരക്കുന്നത്.ഗ്രാമ പ്രദേശത്തു നിന്ന് ആദ്യമായാണ് ഒരു വിദ്യാർത്ഥി ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതി നിധീകരിക്കുന്നത്.


തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടിയാണ് ദേശീയ മത്സരത്തിലേക്ക്  അർഹത നേടിയത്. വിദ്യാലയത്തിനും നാടിനും അഭിമാനം വാനോളം ഉയർത്തിയ അഫ്രീദ് കെ ബഷീർ റഹ്മാനിയ ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ പ്രിൻസിപ്പാളും മടവൂർ സ്വദേശിയുമായ മുഹമ്മദ് ബഷീർ  ഷറീന  ദമ്പതികളുടെ മകനാണ്