സാന്ത്വനം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



ചേളന്നൂർ : ചേളന്നൂർ 8/4 സുന്നി ജുമാ മസ്ജിദ് സാന്ത്വനം കമ്മറ്റിയും മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് 8/4 സുന്നി മദ്രസയിൽ വെച്ച് സംഘടിപ്പിച്ചു. ഇരുന്നൂറോളം ആളുകൾ വിവിധ വിഭാഗങ്ങളിലായി ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ വെച്ച് സൗജന്യ മരുന്ന് വിതരണവും നടത്തി. ക്യാമ്പിൽ വെച്ച് എം എം സി യിലേക്ക് റെഫർ ചെയ്തവർക്ക് ബുധനാഴ്ച്ച സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സുന്നി ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് എം അബുദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ചേളന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ നൗഷീർ പി പി ഉദ്ഘാടനം നിർവ്വഹിച്ചു. മുഹമ്മദ്‌ ഷാഫി സഖാഫി മലയമ്മ, എം പി ഇല്യാസ്‌ ഹാജി, ഷഹനാസ് വി കെ, എം പ്രകാശൻ, സന്ദീപ്, അൻസൂർ കെ പി തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പ് മഹല്ല് കമ്മറ്റിയുടെയും സാന്ത്വനം കമ്മറ്റിയുടെയും ഭാരവാഹികൾ നിയന്ത്രിച്ചു.