നരിക്കുനിയിൽ ' ഓട്ടോസ്റ്റാൻ്റ് നിർമ്മിക്കണം :-

നരിക്കുനി: -നരിക്കുനിയിൽ ഓട്ടോ സ്റ്റാൻഡ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ,കാൽനടയാത്രക്കാർക്കും കുട്ടികൾക്കും നേരായ രീതിയിൽ സഞ്ചരിക്കാൻ നടപ്പാതയിൽ കൈവരി നിർമ്മിക്കണമെന്നും , അങ്ങാടിയിൽ സീബ്രോ ലൈൻ പുനസ്ഥാപിക്കണമെന്നും , അനധികൃത പാർക്കിംഗ് കർശനമായും തടയണമെന്നും , പള്ളിയാറക്കോട്ട മുൻവശത്തെ വെള്ളക്കെട്ട് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും , നരിക്കുനി അങ്ങാടിയിലെ ഹൈമാസ് ലൈറ്റ് പ്രകാശിപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും  നരിക്കുനി  പഞ്ചായത്ത്  ഓട്ടോ- കോഡിനേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ ഉൽഘാടനം ചെയ്തു ,കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ  പ്രജീഷ് മുഖ്യ അതിഥിയായിരുന്നു ,ഓട്ടോ ഡ്രൈവറും ,കലാകാരനുമായ മനോജിനെ ചടങ്ങിൽ ആദരിച്ചു , കരീം അദ്ധ്യക്ഷനായിരുന്നു ,സി മോഹനൻ,

എൻ കെ മനോജ് ,

എംസി ഇബ്രാഹിം ,

ഷഫീഖ് , തുടങ്ങിയവർ സംസാരിച്ചു ,

പ്രഥമ പ്രസിഡണ്ടായി ജയദാസൻ,

സെക്രട്ടറിയായി അബ്ദുൽ കരീം ,

ട്രഷററായി അഷ്റഫ് മുട്ടാഞ്ചേരി, വൈസ് പ്രസിഡണ്ടായി ശശിധരൻ ,

ജോയിൻറ് സെക്രട്ടറിയായി അബ്ദുൽ അസീസ് എന്നിവരെ തിരഞ്ഞെടുത്തു ,