വിലക്കയറ്റം പിടിച്ചു നിർത്തണം:


നരിക്കുനി: - വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ,ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക കിട്ടാനുള്ള DR  ഉടൻ  അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നശ്ശേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു , പുന്നശ്ശേരി ഗ്രാമ സേവാസമിതി വായനശാല ഹാളിൽ വെച്ച് ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ് പത്മനാഭൻ പി അദ്ധ്യക്ഷത വഹിച്ചു, കെ എസ് എസ് പി യു നന്മണ്ട ബ്ളോക്ക് പ്രസിഡന്റ് ശിവാനന്ദൻ, മുകുന്ദൻ എംപി, പത്മാവതി പികെ, ഗോപാലൻ മാസ്റ്റർ വികെ ,റഷീദ് പി സി പാലം ,അബ്ദുൽ മജീദ് കെപി എന്നിവർ സംസാരിച്ചു ,യൂണിറ്റ് സെക്രട്ടറി കൃഷ്ണൻകുട്ടി ടി സ്വാഗതവും ,സുനിൽ കുമാർ കെപി നന്ദിയും പറഞ്ഞു ,ഭാരവാഹികൾ കുഞ്ഞബ്ദുള്ള മാസ്റ്റർ കെപി (പ്രസിഡന്റ്), സത്യൻ മാസ്റ്റർ എ എൻ(സെക്രട്ടറി), സുനിൽ കുമാർ കെപി (ട്രഷറർ ), തുടങ്ങിയവരെ തെരഞ്ഞെടുത്തു ,

ഫോട്ടോ :- പെൻഷനേഴ്സ് യൂണിയൻ പുന്നശ്ശേരി യൂനിറ്റ് വാർഷികം ജില്ല വൈസ് പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.