നരിക്കുനിയിൽ നാളെ (ചൊവ്വ) 13/2/ 24 കടകൾ തുറന്ന് പ്രവർത്തിക്കും :-



നരിക്കുനി: ഫെബ്രുവരി 13-ാം തീയതി 

വ്യാപാരി വ്യവസായികളും, ചെറുകിട കച്ചവടക്കാരും സാധാരണനിലയിൽ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ചെറുകിട വ്യാപാര വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു. സാധാരണക്കാരായ വ്യാപാരികൾ കച്ചവട മാന്ദ്യം നേരിടുകയും, പ്രയാസങ്ങളും, ദുരിതങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന  സാഹചര്യത്തിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള കടയടക്കൽ സമരത്തിൽ യോഗം അമർഷം രേഖപ്പെടുത്തി.


കുത്തക മുതലാളിമാരെ സംരക്ഷിക്കും വിധം ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കാൻ അവസരം നൽകുകയും ,ചെറുകിട വ്യാപാരികളെ സമരത്തിൻ്റെ പേരിൽ കടയടപ്പിക്കുകയും ചെയ്യുന്നത് അനീതിയാണ്. ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന വ്യാപാരി വ്യവസായിയുടെ കടയടക്കൽ സമരം തള്ളിക്കളയുന്നതായി വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂനിറ്റ് അറിയിച്ചു.പ്രസിഡന്റ് :അൻവർ സാദിക്ക്,സെക്രട്ടറി :സിദ്ധീഖ് കടന്ന ലോട്ട്ട്രഷറർ :ഷെരീഫ് എന്നിവർ സംസാരിച്ചു.