അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു; നരിക്കുനി വിരങ്ങിലോറമമൽ സ്വദേശിയായ  പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും:


:02-02-2024


നരിക്കുനി: - കളിക്കുന്നതിനിടയിൽ എടുത്തുകൊണ്ടുപോയി അഞ്ചു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 20 കൊല്ലം കഠിനതടവും 2,80,000 പിഴയും ,ശിക്ഷ. നരിക്കുനി വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.


വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിനതടവും ,പിഴയും വിധിച്ചെങ്കിലും തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യയിൽനിന്ന് 200000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു.

,പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷവും 10 മാസവും കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ആർ.എൻ. രഞ്ജിത്ത് ഹാജരായി. കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ എം.പി രാജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത് ,