അത്താണിക്കെതിരെ നാട്ടുകാർ :-
നരിക്കുനി: -സേവനരംഗത്തും പരിചരണത്തിലും പ്രസിദ്ധമായ നരിക്കുനിയിലെ സാന്ത്വന ശുശ്രൂഷ സ്ഥാപനമായ 'അത്താണി' നാട്ടുകാരും അയൽവാസി കളുമായ നമ്മളുടെയും അയൽ നാട്ടുകാരുടെയും എല്ലാം കൈത്താങ്ങും അകമഴിഞ്ഞ സഹായവും കൊണ്ട് മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സഹായം ഇന്നും തുടരുന്നുമുണ്ട്.
എന്നാൽ ഖേദകരമായ രീതിയിൽ അത്താണിയിൽ നിന്ന് പുറന്തള്ളുന്ന മലിന ജലവും ഡയാലിസിസ് സെൻററിൽ നിന്നും പുറത്തുവിടുന്ന വേയ്സ്റ്റ് വെള്ളവും കാരണം അത്താണിയുടെ സമീപമുള്ള നാട്ടുകാരുടെ കിണറുകളിലെ വെള്ളം മലിനമായി ഉപയോഗശൂന്യമായിരിക്കു കയാണ്. വ്യാപകമായ തോതിൽ കെമിക്കൽ അംശം കിണർ വെള്ളത്തിൽ കലർന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പരിസര വീടുകളിൽ വ്യാപകമായി മഞ്ഞപ്പിത്തം പോലുള്ള പകർച്ച വ്യാധികളും ,ത്വക്കു രോഗങ്ങളും പടർന്നിട്ടുണ്ട്, നിലവിൽ 5 വീടുകളിലേക്ക് അത്താണി കുടിവെള്ള സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും കൂടുതൽ വീടുകൾ മലിനമായ സാഹചര്യത്തിൽ കാര്യങ്ങൾ ഭയാനക ആശങ്കയിലാണ് ഉള്ളത്.
78 ഓളം ഡയാലിസിസ് രോഗികളും, നാല്‌പതിലധികം കിടപ്പുരോഗികളും ഇവിടെ നിത്യേനയുണ്ട് , പ്രദേശത്തെ ഈ ഡയാലിസിസ് കേന്ദ്രവും , അഗതി മന്ദിരവും നിർത്തൽ ചെയ്ത‌് പരിസര വാസികളുടെ വെള്ളവും വായുവും മണ്ണും മാലിന്യമുക്തമാക്കി നാട്ടുകാരെയും , ഭാവി തലമുറയെയും സംരക്ഷിച്ചു ആരോഗ്യപരമായ സംവിധാനം ഒരുക്കാനുള്ള സത്വര നടപടികളും സഹായവും പിന്തുണയും ഉണ്ടാവണമെന്നാവശ്യപ്പെട്ട് നരിക്കുനി ഗ്രാമ പഞ്ചായത്ത് ,ബന്ധപ്പെട്ട അധികാരികൾ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകി ,


0 അഭിപ്രായങ്ങള്‍