എയ്ഡഡ് സ്‌കൂൾ നിയമന അംഗീകാരം ഉടൻ നൽകണം - കെ മുരളീധരൻ എം പി ------------------------------കോഴിക്കോട് :  ജോലിക്ക് കൂലി എന്ന പൊതു തത്ത്വം അംഗീകരിച്ച കേരളത്തിൽ വർഷങ്ങളോളം അദ്ധ്യാപക ജോലി ചെയ്തിട്ടും നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാതിക്കുന്ന സാഹചര്യം അതീവ ഗുരുതരമാണെന്ന് കെ മുരളീധരൻ എം പി . കേരളാ എയ്ഡഡ് സ്‌കൂൾ  മാനേജേഴ്സ് അസേസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ നിയമനാഗീകാരം തടഞ്ഞുവെക്കപ്പെട്ട അധ്യാപകർക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകുകയും ഭിന്നശേഷി നിയമനത്തിലെ ആശങ്കകൾ പരിഹരിക്കുകയും 

ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഏകീകരണം നടപ്പാക്കാൻ സർ ക്കാർ ശ്രമിക്കുമ്പോൾ മാനേജർ മാർക്കും അധ്യാപകർക്കും പൊ തുസമൂഹത്തിനുമുള്ള ആശങ്ക കൾ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു .

ചർച്ചകളിൽക്കൂടി മാത്രമേ സ്കൂൾ ഏകീകരണം നടപ്പാക്കാവൂ തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുക , ഇപ്പോഴത്തെ ശുപാർശ പ്രകാരം നടപ്പാക്കിയാൽ അധ്യാപകർ പുറത്തുപോകുന്ന സ്ഥിതിയാണ് ഉള്ളത് . വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുക, എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് അനുവദിക്കുന്ന സൗജന്യ യൂണിഫോം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാനേജേഴ്സ് അസോസിയേഷൻ ജില്ലാ

കമ്മിറ്റി ഡി.ഡി.ഇ. ഓഫീസിനുമു ന്നിൽ ധർണ നടത്തിയത്  . കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് നാസർ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പ്രസിഡന്റ് പൂമംഗലം അബ്ദുറഹിമാൻ ,ജില്ലാ സെക്രട്ടറി ടി പി രാജീവൻ , സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ , ജില്ലാ വർക്കിങ് പ്രസിഡന്റ് എൻ വി ബാബുരാജ് , വി എം ചന്ദ്രൻ , ഭാസ്കരൻ മാസ്റ്റർ , പി കെ അൻവർ ,ഡോ നിഷ ഡി , അഭിലാഷ് പാലാഞ്ചേരി സബീലുദീൻ എന്നിവർ സംസാരിച്ചു.


ഫോട്ടോ :- എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ്  അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു