കൊയിലാണ്ടി സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി:


22-02-2024


കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്.22/2/ 24 വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം. പ്രദേശത്ത് ക്ഷേത്ര ഉത്സവം നടക്കുന്നതിന് സമീപത്താണ് സംഭവം.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ. കൊലപാതകത്തിൽ പ്രതിഷേധിച്ച് 22/2/ 24 (വ്യാഴം) ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.