സ്‌നേഹപൂർവം പദ്ധതി;

അപേക്ഷ ക്ഷണിച്ചു :-                             

                                                                                                          


കേരള സാമൂഹ്യ സുരക്ഷ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനർ ആയവരുമായ കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവർക്ക് ധനസഹായം നൽകുന്ന സ്നേഹപൂർവം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.


ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. വിവരങ്ങൾക്ക് kssm.ikm.in സന്ദർശിക്കുക.