നരിക്കുനിയിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി

നരിക്കുനി : നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി.

വിവിധ കൃഷി ഗ്രൂപ്പ്‌ കളുടെ സഹകരണത്തോടെ കളത്തിൽ പാറയിൽ രണ്ട് എക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡന്റ്‌ സി മനോജ്‌ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി പ്രഭാകരൻ നായർ, ഒ പി എം ഇഖ്ബാൽ, ടി.രത്നാകരൻ, ഹാഷിം തലക്കോട്ട് എന്നിവർ സംസാരിച്ചു. കൺവീനർ നിഷാദ് സ്വാഗതവും ബാങ്ക് സെക്രട്ടറി എം സി ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.