ചരമം:-
മടവൂർ :-
കാമ്പ്രത്ത് കുന്ന് നടുവിലെ കൈതയിൽ കേളൻ (76) (ടൈലർ - നൻ മണ്ട )നിര്യാതനായി ,തയ്യൽ തൊഴിലാളിയായ കേളേട്ടന്റെ വിയോഗം നന്മണ്ടയുടെ നൊമ്പരമായി മാറി. വളരെ ചെറുപ്പത്തിൽ തന്നെ തയ്യൽ തൊഴിലാളിയായി നന്മണ്ടയിലെത്തിയ കേളൻ നാട്ടുകാരുടെയിടയിലും ഗുണഭോക്താക്കളുടെയിടയിലും കേളേട്ടനായിരുന്നു. ഉത്സവ സീസണായായാൽ കേളന് തിരക്കിലമർന്ന രാപ്പകലുകളാണ്. മണ്ഡലകാലം കഴിഞ്ഞാൽ ഉൽസവ കൊടി തയ്ക്കാനായി തുടങ്ങും. വിഷു വിളക്ക് വരെ ബഹുവർണക്കൊടികളും, വിവിധ ദേവതകളുടെ മുദ്രയും ചേർത്തുള്ള കൊടികളുടെയും തിരക്കിലായിരിക്കും. ഉത്സവ സീസണായാൽജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി ഏറെപ്പേർ കേളനെ അന്വേഷിച്ചെത്തുന്ന പതിവ് കാഴ്ചയായിരുന്നു. ഇദ്ദേഹത്തിന്റെ കരവിരുതിൽ വിരിയുന്ന ഉത്സവക്കൊടികൾക്കായിരുന്നു ഏറെ പ്രിയം.. നന്മണ്ടയിലെ പ്രമുഖ ക്ഷേത്രങ്ങളായ നാരകശേരി, തിയ്യക്കോത്ത്, കുറൂളി പറമ്പത്ത്, കപ്പള്ളി കുട്ടിച്ചാത്തൻകാവ് പരലാട് ക്ഷേത്രോത്സവങ്ങൾ നടക്കാനിരിക്കെയാണ് കേളന്റെ വിയോഗം. നരിക്കുനി റോഡിലെ ഹോട്ടലിൽ നിന്നും രാവിലെ ചായ കഴിച്ചു കൊണ്ടിരിക്കെ മറഞ്ഞു വീഴുകയായിരുന്നു. ഉടനെസ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തയ്ക്കാനുള്ള കൊടികൾ ബാക്കിവെച്ച് ഭക്തരെ നിരാശയിലാഴ്ത്തി യാത്രയായ കേളൻ ഇനി നന്മയുടെ ദേശത്ത് ഓർമ്മയാവുകയാണ് ,
ഭാര്യ: - പരേതയായ മാണിക്യം,
മക്കൾ:- അനിൽ കുമാർ (സെക്യൂരിറ്റി TVS ചേവരമ്പലം),രതിഭ,സുബിന ,
മരുമക്കൾ: വിജയൻ (കൂട്ടാലിട ),സുബാഷ് (നൻ മണ്ട ) ,സുനിത
സംസ്കാരം ഇന്ന് (5/3/24) ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ
Ph: 9744483203 ,
9567672550


0 അഭിപ്രായങ്ങള്‍