വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി; പി.എം സൂര്യ ഘര്‍ യോജനയിലേക്ക് മാര്‍ച്ച് അവസാനം വരെ അപേക്ഷിക്കാം :-
02-മാർച്ച്-2024
സൂര്യ ഘര്‍ യോജന പദ്ധതിയിലേക്ക് മാര്‍ച്ച് അവസാനം വരെ അപേക്ഷിക്കാം. ഇലക്ട്രിസിറ്റി ബില്ല് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പ്രോത്സാഹനം നല്‍കിക്കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ വീടുകള്‍ക്കും സൗജന്യ വൈദ്യുതി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം,
പദ്ധതി പ്രകാരം, വീട്ടുകാര്‍ക്ക് വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡി നല്‍കും. ഈ സബ്‌സിഡി സോളാര്‍ പാനലുകളുടെ ചെലവിന്റെ 40% വരെ വഹിക്കും. സബ്‌സിഡി പിന്തുണ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ :-
ലക്ഷ്യം: 1 കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക.
നിക്ഷേപം: 75,000 കോടി രൂപയ്ക്ക് മുകളില്‍ പദ്ധതിയ്ക്കായി .
യോഗ്യതാ മാനദണ്ഡങ്ങള്‍ :-
വീട്ടുടമസ്ഥന്‍ ഇന്ത്യന്‍ പൗരനായിരിക്കണം.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ മേല്‍ക്കൂട് വീടിന് ഉണ്ടായിരിക്കണം.
വൈദ്യുതി കണക്ഷന്‍ ഉണ്ടായിരിക്കണം.
നേരത്തേ സോളാര്‍ പാനലുകള്‍ക്കായി മറ്റേതെങ്കിലും സബ്‌സിഡി പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പാക്കണം.
നേട്ടങ്ങള്‍
വീടുകള്‍ക്ക് സൗജന്യ വൈദ്യുതി.
സര്‍ക്കാരിന് വൈദ്യുതി ചെലവ് കുറയ്ക്കല്‍.
പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കല്‍.
കാര്‍ബണ്‍ ഉദ്‌വമനം കുറയ്ക്കല്‍.
സോളാര്‍ പാനലുകള്‍ക്കുള്ള സബ്‌സിഡി നിരക്ക് :-
150 യൂണിറ്റ് വരെ: 12 kW സ്ഥാപിത ശേഷിയുള്ള സോളാര്‍ പ്ലാന്റിന് ?30,000 മുതല്‍ ?60,000 വരെ സബ്‌സിഡി.
300 യൂണിറ്റ്: 23 kW സ്ഥാപിത ശേഷിയുള്ള സോളാര്‍ പ്ലാന്റിന് ?60,000 മുതല്‍ 78,000 വരെ സബ്‌സിഡി.
300 യൂണിറ്റിന് മുകളില്‍: 3 kW ന് മുകളിലുള്ള സ്ഥാപിത ശേഷിയുള്ള സോളാര്‍ പ്ലാന്റിന് 78,000 വരെ സബ്‌സിഡി.


0 അഭിപ്രായങ്ങള്‍