പൈപ്പിടാൻ വേണ്ടി വെട്ടിയ കുഴിയിൽചാടി പരിക്ക്:

നരിക്കുനി: പുന്നശ്ശേരി ആലിൻചുവടിൽ കാറ് ഗ്യാസ് പൈപ്പിടാൻ വെട്ടിയ കുഴിയിൽചാടി നിയന്ത്രണംവിട്ട് ഇടിച്ച് കാൽനട യാത്രക്കാരനും, ബൈക്ക് യാത്രക്കാരനും പരിക്ക്. പുന്നശ്ശേരി ആലിൻച്ചുവട് ബസ്സ് സ്റ്റോപ്പിന് സമീപം കച്ചവടം ചെയ്യുന്ന അളാകാപുരി രവി എന്നയാൾക്കും, ബൈക്ക് യാത്രക്കാരനുമാണ് പരിക്ക്. 


ഇന്ന് (1/4/24) തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സംഭവം. ഗ്യാസ് പൈപ്പിടാൻ വേണ്ടി വെട്ടിയ കുഴിയിൽചാടി നിയന്ത്രണംവിട്ട KL 35 A 4474 കാർ എതിർദിശയിൽ നിന്ന് നടന്നു വരികയായിരുന്ന രവിയെയും ,ബൈക്ക് യാത്രക്കാരനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവിടെ കഴിഞ്ഞ കുറേദിവസങ്ങളായി റോഡിൽ പൈപ്പിട്ട ഭാഗം മണ്ണിട്ട് മൂടാതിരുന്നതും അപകടത്തിന് കാരണമായി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.