ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് അഫാൻ സാജിദും.
മടവൂർ : പൊതു വിദ്യഭ്യാസ വകുപ്പ് നടത്തുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്നും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി അഫാൻ സാജിദും . പ്രോഗ്രാമിങ് , ആനിമേഷൻ മേഖലയിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായാണ് ലിറ്റിൽ കൈറ്റ് ക്യാമ്പ് സംഘടിപ്പിക്കുത് . ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഫാൻ സാജിദ് സ്കൂളിലെ AI ടീച്ചറെ വികസിപ്പിക്കുന്നതിലും, അൾട്രാസോണിക് ഡോഗ് റിപ്പല്ലർ , സൈൻ ലാംഗ്വേജ് ട്രാൻസ്‌ലേറ്റർ (ISL) , സിക്സ്ത്ത് സെൻസ് - എ ബ്ലൈൻഡ് നാവിഗേറ്റർ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട് . ഇൻസ്പയർ അവാർഡ് , യങ് ഇന്നവേഷൻ പ്രോഗ്രാം ( YIP ) , AIERO നാഷണൽ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഏപ്രിൽ 28,29 തിയ്യതികളിൽ കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ വെച്ചാണ് സംസ്ഥാന തല ക്യാമ്പ് നടക്കുന്നത്. നരിക്കുനി പാലത്ത് തെക്കേക്കുന്നത്ത് വീട്ടിൽ സാജിദ് - അഫീഫ ദമ്പതികളുടെ മകനാണ് അഫാൻ സാജിദ്
ഫോട്ടോ :- പൊതു വിദ്യഭ്യാസ വകുപ്പ് കളമശേരിയിൽ വെച്ചു നടത്തുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി അഫാൻ സാജിദ്


0 അഭിപ്രായങ്ങള്‍