ബദ്‌രിയ്യ നെടിയനാട്‌ 

പുതിയ ക്യാമ്പസ് ഉത്ഘാടനം നാളെ ( 24 ന്)


നരിക്കുനി: നാലു പതിറ്റാണ്ടിലേറെ കാലം മർഹൂം സി അബ്ദുറഹ്മാൻ മുസ്‌ലിയാർ ദർസ് നടത്തിയ നെടിയനാട് പ്രദേശത്ത് മഹാനവർകളുടെ നാമദേയത്തിൽ വളർന്ന് പന്തലിച്ച ബദ്‌രിയ്യയുടെ പുതിയ ക്യാമ്പസിന്റെ ഉത്ഘാടനം നാളെ 24/5/24(വെള്ളി) രാവിലെ ഒമ്പത് മണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. 

നിലവിൽ നൂറ്റി ഇരുപതിൽ പരം മുതഅല്ലിമീങ്ങൾ പഠിക്കുന്ന ദർസ്, ഹയർ സെക്കണ്ടറി മദ്‌റസ, യൂത്ത് സ്കൂൾ, ഗേൾസ് മോഡൽ അക്കാദമി, തുടങ്ങി വിദ്യാഭാസ സഃരംഭങ്ങളും നിരവധി സാന്ത്വന സേവന പ്രവത്തനങ്ങളും നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ വിപുലമായ സൗകര്യങ്ങളുടെ അടിയന്തിര ആവശ്യം പരിഗണിച്ചു കൊണ്ടാണ് അത്തിക്കോട് പള്ളിയുടെ പരിസരത്ത് പുതിയൊരു ക്യാമ്പസ് കൂടി ആരംഭിക്കുന്നത്.

ഉത്ഘാടന പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ബദ്‌രിയ്യ പ്രസിഡന്റുമായ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഡോ സയ്യിദ് സബൂർ തങ്ങൾ അവേലത്ത്, സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട്, സയ്യിദ് പി ജി എ തങ്ങൾ മദനി, ടി കെ അബ്ദുറഹ്മാൻ ബാഖവി, സി പി ഉബൈദ് സഖാഫി, കെ ആലിക്കുട്ടി ഫൈസി, സി അബ്ദുലത്തീഫ് ഫൈസി, സി എം മുഹമ്മദ് അബൂബക്കർ സഖാഫി, ടി എ മുഹമ്മദ് അഹ്‌സനി, ടി കെ മുഹമ്മദ് ദാരിമി, ഹാഫിസ് അബൂബക്കർ സഖാഫി, പി വി അഹ്‌മദ്‌ കബീർ എളേറ്റിൽ, മുഹമ്മദ് അലി കിനാലൂർ, പി യൂസുഫ് ഹാജി പന്നൂർ, റാഫി അഹ്‌സനി കാന്തപുരം, സി കെ ഫാറൂഖ് സഖാഫി, ജൗഹർ പൂമംഗലം, കെ മുഹമ്മദ് ഹാജി, ഫസൽ സഖാഫി നരിക്കുനി തുടങ്ങി സാദാത്തുക്കൾ പണ്ഡിതർ നേതാക്കൾ സംബന്ധിക്കും