അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു:


17-05-2024


നരിക്കുനി :

അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും, കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. വെള്ളിയാഴ്ച  രാവിലെ വീട്ടിൽ വെച്ചാണ്  കുഴഞ്ഞ് വീണത്. വ്യാഴാഴ്ച താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. വെള്ളിയാഴ്ചത്തെ  പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഭർത്താവ്:പി.സി പാലം-കണ്ടോത്തുപാറ പൊയിലിൽ നൗഷാദ് ,

മക്കൾ: അലി ഷാൻ, അൽവാൻ മുഹമ്മദ്. കൊടുവള്ളി ഒതയോത്ത് പരേതനായ കുഞ്ഞാലിയുടെയും സുബൈദയുടെയും മകളാണ്.