'
വ്യോമസേനയിൽ അഗ്‌നിവീർ തെരഞ്ഞെടുപ്പ്; വിജ്ഞാപനം പ്രസിദ്ധീകരിച്ചു :-
26-06-2024
വ്യോമസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിന് (അഗ്നിവീർ വായു 02/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതർക്ക് അപേക്ഷിക്കാം. പ്രായം: 21 വയസ്സ് കവിയരുത്. അപേക്ഷകർ 2004 ജൂലൈ മൂന്നിനും ,2008 ജനുവരി മൂന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).നാലുവർഷമായിരിക്കും സർവീസ്.
യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്‌ടു/തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈൽ/ കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺവൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
അപേക്ഷകർക്ക് പ്ലസ്‌ടു/ഡിപ്ലോമ/വൊക്കേഷണൽ കോഴ്‌സിന് ഇംഗ്ലീഷിൽ മാത്രമായി 50 ശതമാനം മാർക്കുണ്ടായിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണൽ കോഴ്‌സ് പഠിച്ചവർ പത്താംക്ലാസിലോ പ്ലസ്‌ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുനേടിയിരിക്കണം. പ്ലസ്‌ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. സയൻസ് വിഷയങ്ങളിൽ ഫിസിക്‌സ്, മാത്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്ക് നിബന്ധനയുണ്ട്.
www.agnipathvayu.cdac.in വഴി രജിസ്റ്റർചെയ്യണം. യോഗ്യതാസർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയും 18 വയസ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ജൂലൈ എട്ടുമുതൽ 28 വരെ രജിസ്റ്റർചെയ്യാം.

0 അഭിപ്രായങ്ങള്