ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പിസി പാലം എയുപി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരിവിരുദ്ധ റാലി, തെരുവ് നാടകം,നൃത്തശില്പം പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്ക് ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്,ജാഗ്രത സമിതി തുടങ്ങിയവ നേതൃത്വം നൽകി.വാർഡ് മെമ്പർ സി.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ് മാസ്റ്റർ ബിനോയ്‌. ടി. ആർ, പി ടി എ പ്രസിഡന്റ് സിജി കൊട്ടാരത്തിൽ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ കുട്ടികൾ ഏറ്റുചൊല്ലി.