വായനാദിനം =

പുല്ലാളൂർ :-പുല്ലാളൂർ എ എൽ പി സ്കൂളിൽ പി എൻ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജൂൺ 19 വായനാദിനത്തിൽ നാലുമണി ചായയും, വായനയും നടത്തി, ബ്ലോക്ക് മെമ്പർ  ഷിൽന ഷിജു ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വിചിത്ര കെ ,മുഹമ്മദ് റാഫി ,അബ്ദുൽ ഹസീബ് , സരിത കെ , ശ്രുതി പി വി ,എം പി ടി എ ചെയർപേഴ്സൺ സെറീന പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു. പൊതുജനങ്ങളിൽ വായനയുടെ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശം മുൻനിർത്തിക്കൊണ്ട് സ്കൂളിൻ്റെ വിദ്യാരംഗം സാഹിത്യ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത് ,