കനത്ത മഴ: നാളെ മുതലുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും മാറ്റി :-
25-06 -2024
കോഴിക്കോട്: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് ജില്ലയിൽ നടത്താനിരുന്ന കായികക്ഷമതാ പരീക്ഷ മാറ്റിവച്ചതായി പിഎസ്‌സി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മറ്റു ദിവസങ്ങളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.
(ജനറൽ/എൻസിഎ) (കാറ്റഗറി നമ്പർ: 027/2022, 303/2022 ) തസ്തികകളുടെ വനിതകൾക്കായി ജൂൺ 26, 27, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും, കായികക്ഷമത പരീക്ഷയുമാണ് പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചത്. പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

0 അഭിപ്രായങ്ങള്‍