മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു.


കോഴിക്കോട്: മുതലക്കുളത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ചു. രാവിലെ 6.50നായിരുന്നു അപകടം. തീപിടുത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപ്പിടുത്തത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തുകയായിരുന്നു.