വില്ലേജ് ഓഫീസും ,പഞ്ചായത്തും തമ്മിൽ വാശി മൂലം വെള്ളക്കെട്ട് മാറിയില്ല:
നരിക്കുനി: വില്ലേജ് ഓഫീസും ,പഞ്ചായത്തും തമ്മിൽ വാശി മൂലം വെള്ളക്കെട്ട് മാറിയില്ല: വില്ലേജ് ഓഫീസിന് മുമ്പിലെ വെള്ളക്കെട്ട് മൂലം ഓഫീസിലേക്ക് കേറാൻ പറ്റാത്ത സ്ഥിതി ,രണ്ട് വർഷമായി ഓവുചാലിലെ മണ്ണ് മാറ്റാത്തത് മൂലം വെള്ളം റോഡിൽ തളം കെട്ടിയിരിക്കയാണ് ,റോഡരികിലൂടെ നടന്നു പോവാൻ പറ്റാത്ത സ്ഥിതിയാണുള്ളത് ,. മെയിൻ റോഡിൽ പള്ള്യാറക്കോട്ടയ്ക്കും, വില്ലേജ് ഓഫിസിനും മുൻവശത്താണു പ്രശ്നം രൂക്ഷം.
ഓവുചാലുകൾ അടഞ്ഞതാണ് മെയിൻ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. നരിക്കുനി ഗവ.എച്ച്എസ്എസിലെ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഗതാഗത തടസ്സവും രൂക്ഷമാകുന്നു. ഈ ഭാഗത്തെ കച്ചവടക്കാരും പ്രയാസം നേരിടുന്നു. ഓവു ചാലിലെ മണ്ണ് നീക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ , മെയിൻ റോഡ് ഉയർത്തുകയും ഓവുചാലുകൾ നിർമ്മിക്കുന്നതിനും ഇത്തവണത്തെ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടുണ്ട് ,


0 അഭിപ്രായങ്ങള്‍