DYFI പ്രതിഷേധം ,. നരിക്കുനി SBI എടിഎം, സി ഡി എം  മെഷീനുകൾ  പ്രവർത്തനക്ഷമമാക്കുമെന്ന് ബാങ്ക് മാനേജർ  ഉറപ്പ് നൽകി :-


 08.07.2024

നരിക്കുനി: - മാസങ്ങളോളമായി കേടായി കിടക്കുന്ന നരിക്കുനിയിലെ എസ് ബി ഐ  എടിഎം ,സി ഡി എം  മെഷീനുകൾ  രണ്ടാഴ്ചയ്ക്കകം പുതിയത് വയ്ക്കുമെന്ന് ബാങ്ക് മാനേജർ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഉറപ്പുനൽകി.


പ്രസ്തുത മെഷീനുകൾ  കേടായത് മൂലം ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ,അന്യസംസ്ഥാന തൊഴിലാളികൾ  ഉൾപ്പെടെ ഇടപാടുകൾ ബാങ്കിൽ നടക്കുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും നേരത്തെ തന്നെ പരാതി  നൽകിയിരുന്നു.


പ്രസ്തുത വിഷയത്തിൽ  ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ഇടപെടുകയും ,ബാങ്ക് മാനേജറുമായി സംസാരിക്കുകയും ചെയ്തതിനെ തുടർന്നാണ് രണ്ടാഴ്ചയ്ക്കകം മെഷീനുകൾ പുതിയത് വയ്ക്കുമെന്ന് മേഖലാ കമ്മിറ്റിക്ക് ഉറപ്പുനൽകിയത്.

 മേഖല സെക്രട്ടറി വിമേഷ്  , ട്രഷറർ നിതിൻ പി എം, അഭിരാം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു ,


*