ദുരന്തബാധിതർക്ക് നരിക്കുനി സ്മരണ സ്വാശ്രയസംഘത്തിൻ്റെ കൈതാങ്ങ് :-
നരിക്കുനി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് നരിക്കുനി ‘സ്മരണ’ സ്വാശ്രയസംഘത്തിന്റെ കൈത്താങ്ങ്. സംഘം സമാഹരിച്ച തുകയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിക്ക് കൈമാറി. ചടങ്ങിൽ വയനാട് മുണ്ടക്കൈയിൽ സ്തുത്യാർഹസേവനം നടത്തിയ അഗ്നിരക്ഷാസേന സ്കൂബ ടീം അംഗമായ പി. അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ഷിഹാന രാരപ്പൻകണ്ടി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് മെമ്പർ മിനി പുല്ലങ്കണ്ടി, കെ. ദിലീപ്കുമാർ, ദേവദാസൻ എന്നിവർ സംസാരിച്ചു.
Photto: - വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് നരിക്കുനി ‘സ്മരണ’ സ്വാശ്രയസംഘത്തിന്റെ കൈത്താങ്ങ് സംഘം സമാഹരിച്ച തുകയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിക്ക് കൈമാറുന്നു ,


0 അഭിപ്രായങ്ങള്‍