കെ എസ് ഇ ബി കോൺട്രാക്ട് തൊഴിലാളികളെ അനുമോദിച്ചു: -
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസ് പരിധിയിൽ കാലവർഷക്കെടുതിയിൽ തകർന്ന വൈദ്യുതി വിതരണ ശൃംഖല അർപ്പണ മനോഭാവത്തോടെ ഊണും ,ഉറക്കവുമൊഴിഞ്ഞ് വൈദ്യുതി പുനസ്ഥാപിക്കുന്നതിന് സമയബന്ധിതമായി ജോലി ചെയ്ത കരാർ തൊഴിലാളികളെ നരിക്കുനി സെക്ഷൻ സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ,കക്കോടി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വിനോദ് കുമാർ ഉൽഘാടനം ചെയ്തു ,അസിസ്റ്റൻ്റ് എഞ്ചിനീയർ ഇൻ ചാർജ് ടി പി അബ്ദുൾ റഷീദ് അദ്ധ്യക്ഷനായിരുന്നു ,സീനിയർ സൂപ്രണ്ട് കെ പി ജലീൽ ,സമ്പ് എഞ്ചിനീയർ രജീഷ് കുമാർ ,നൗഷാദ് , ഹാരിസ് ,മൊടയാനി മുഹമ്മദ് ,ഫൈസൽ ,സുർജിത്ത് ,സ്വാതി ,തുടങ്ങിയവർ സംസാരിച്ചു ,സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദീൻ സ്വാഗതവും , ട്രഷറർ സുനിൽ കുമാർ നന്ദിയും പറഞ്ഞു ,
pho: -നരിക്കുനി കെ എസ് ഇ ബി സെക്ഷൻ സ്റ്റാഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദനം കക്കോടി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വിനോദ് കുമാർ മൊമൻ്റോ നൽകി ഉൽഘാടനം ചെയ്യുന്നു .


0 അഭിപ്രായങ്ങള്‍