.


ലുലുവില്‍ ജോലി നേടാം; സെപ്റ്റംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം; 


ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന് കീഴിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിരിക്കുന്നത്. എസ്.ഒ.എച്ച് എക്‌സിക്യൂട്ടിവ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യത പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് ആയി ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കണം

,

ജോലി സംബന്ധിച്ച വിജ്ഞാപനം ലുലു ഗ്രൂപ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിട്ടുണ്ട്. തസ്തിക

ലുലു ഗ്രൂപ്പിന് കീഴില്‍ എസ്.ഒ.എച്ച് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ഹൈദരബാദിലേക്കാണ് നിയമനം നടക്കുന്നത്.


യോഗ്യത


ബിരുദം /അതിന് മുകളില്‍ 


റീട്ടെയില്‍ വ്യവസായത്തില്‍ ബി 2 ബി വില്‍പ്പനയിലും, സ്‌പേസ് സെല്ലിങ്ങിലും 3 വര്‍ഷത്തെ പരിചയം. 


ബ്രാന്‍ഡിങ് ആന്‍ഡ് പ്രൊമോഷണല്‍ സ്‌പേസ് സെല്ലിങ് ശക്തമായ വിലപേശല്‍ കഴിവ് എന്നിവയും ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണം. 


അപേക്ഷ


ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡാറ്റ careers@luluindia.com

എന്ന കമ്പനിയുടെ മെയില്‍ ഐഡിയിലേക്ക് അയക്കുക.