അപകടം വരുന്ന വഴി...


ഏകരൂലിൽ നടന്ന വാഹനപകടത്തിൻ്റെ വീഡിയോ ദൃശ്യം

എകരൂലില്‍ സീബ്രാലൈനില്‍ വെച്ച്  ബൈക്കിടിച്ച് വയോധികക്ക് പരിക്ക്:                        

                                                                                                     


സീബ്രാ ലൈനിലൂടെ റോഡിന് പുറകെ കടക്കുമ്പോള്‍ ബൈക്കിടിച്ച് വയോധികക്ക് പരിക്ക്. ആദ്യകാല ചുമട്ടുതൊഴിലാളി എകരൂല്‍ പാറക്കല്‍ കമലക്കാണ് (65) പരിക്കേറ്റത്. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതയില്‍ എകരുല്‍ ടൗണില്‍ഇന്നലെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ്  തലക്കും തോളെല്ലിനും പരിക്കേറ്റ ഇവരെ  നാട്ടുകാര്‍  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ സീബ്രാ ലൈന്‍ മാഞ്ഞു തുടങ്ങിയ അവസ്ഥയിലാണ്.  സംസ്ഥാന പാതയില്‍ വാഹനങ്ങള്‍  കാല്‍നട യാത്രക്കാരെ കണ്ട ഭാവം പോലും നടിക്കാതെ ചീറിപ്പായുകയാണ്. കുട്ടികളും വയോധികരുമാണ് ഏറെയും കഷ്ടപ്പെടുന്നത്. റോഡ് മുറിച്ച് കടക്കാന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോലും ഡ്രൈവര്‍മാരുടെ കനിവിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.