പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു :-


     20-10 -2024                           

                                                                                                          


താമരശ്ശേരി: പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. 


ഫുട്‌ബോൾ മത്സരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദില്‍. ഇതിനിടെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ എത്തിയാണ് ആദിലിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.